രാഷ്ട്രപതിയുടെ സന്ദര്‍ശനം: സുരക്ഷ കര്‍ശനമാക്കി

October 27, 2012 കേരളം

തിരുവനന്തപുരം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തലസ്ഥാനത്ത് പോലീസ്  കനത്ത സുരക്ഷാവലയമൊരുക്കി. രണ്ടായിരത്തി അഞ്ഞൂറില്‍പ്പരം പോലീസുകാരെയാണു സുരക്ഷാ ഡ്യൂട്ടിക്കായി  നിയോഗിക്കുന്നത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ. ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം മുതല്‍ അദ്ദേഹം കടന്നുപോകുന്ന പാതയോരങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും കനത്ത സുരക്ഷാസന്നാഹമാണു  ഒരുക്കുന്നത്. 12 എസ്പിമാര്‍, 25 ഡിവൈഎസ്പിമാര്‍, 40 സിഐമാര്‍, 162 എസ്ഐമാര്‍, 100 വനിതാ പോലീസുകാര്‍, എസ്.എ.പി, കെ.എ.പി, എ.ആര്‍, ദ്രുതകര്‍മസേന, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവരെയാണു വിന്യസിക്കുന്നത്.  ലോഡ്ജുകളില്‍ താമസിക്കുന്നവരെയും അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരെയും നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം