മേഘയുടെ നികുതി സര്‍ക്കാര്‍ സ്വീകരിക്കില്ല

October 26, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സില്‍ നിന്നു നികുതി സ്വീകരിക്കേണ്ടെന്നു സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പു വച്ചു. നവംബര്‍ 15മുതല്‍ 30 വരെയുള്ള നികുതിയായി മേഘ സ്‌പീഡ്‌ പോസ്‌റ്റായി അയച്ച നാലു കോടി രൂപയുടെ ഡിഡി മടക്കി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.പാലക്കാട്‌ വാണിജ്യ നിുതി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ക്കാണു മേഘ ഡിഡി അയച്ചത്‌.
സംസ്‌ഥാന ലോട്ടറി ഓര്‍ഡിനന്‍സ്‌ പ്രകാരമുള്ള വ്യവസ്‌ഥകള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു നികുതി വാങ്ങിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്‌.ചട്ടപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാന്‍ മേഘയ്‌ക്കു കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം