ഗതാഗത തടസം; ബിജെപി പ്രവര്‍ത്തകര്‍ ചെക്പോസ്റ് ഉപരോധിച്ചു

October 27, 2012 മറ്റുവാര്‍ത്തകള്‍

നെയ്യാറ്റിന്‍കര: വാഹന പരിശോധനയുടെ പേരില്‍ അമരവിള ചെക്പോസ്റില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന വിധത്തില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ബിജെപി യുടെ നേതൃത്വത്തില്‍ ചെക്പോസ്റ് ഉപരോധിച്ചു.

ദിവസവും നൂറു കണക്കിനു വാഹനങ്ങള്‍ പോകുന്ന ദേശീയപാതയിലെ പ്രധാനപ്പെട്ട ചെക്പോസ്റില്‍ വാഹനപരിശോധനയ്ക്കായി സെയില്‍സ് ടാക്സ് വിഭാഗം മതിയായ സ്ഥലം കണ്െടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മഞ്ചന്തല സുരേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു. അമരവിള ജയചന്ദ്രന്‍, ആലംപൊറ്റ ശ്രീകുമാര്‍, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, സനല്‍കുമാര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. അമരവിളയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് ബിജെപി നിവേദനം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍