എലോയ് ഗുട്ടിരെസ് മെനോയോ അന്തരിച്ചു

October 27, 2012 രാഷ്ട്രാന്തരീയം

ഹവാന: ക്യൂബന്‍ വിമതനേതാവ് എലോയ് ഗുട്ടിരെസ് മെനോയോ (77) അന്തരിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് കാസ്‌ട്രോയ്‌ക്കൊപ്പം നിന്ന് പോരാടിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 22 വര്‍ഷം തടങ്കല്‍പാളയത്തില്‍ കഴിഞ്ഞിട്ടുണ്ട്.  ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഹവാനയിലെ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  സംസ്‌കാരം ഹവാനയില്‍ തന്നെ നടക്കും.

വിപ്ലവകാലത്ത് കാസ്‌ട്രോയ്‌ക്കൊപ്പം നിന്ന മെനോയോ പിന്നീട് ഫിഡലിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്നെങ്കിലും അതില്‍ തൃപ്തനാകാതിരുന്ന അദ്ദേഹം സര്‍ക്കാരിനെതിരെ പുതിയൊരു പട്ടാള യൂണിറ്റിന് രൂപം നല്‍കാന്‍ ശ്രമിച്ചതോടെ ജയിലിലായി. 22 വര്‍ഷം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ 1986 ലാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോചിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം