ശശി തരൂരും കൊടിക്കുന്നിലും സഹമന്ത്രിമാരായി സ്ഥാനമേറ്റു; കേന്ദ്രമന്ത്രിസഭയില്‍ 22 പുതിയ മന്ത്രിമാര്‍

October 29, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: 22 മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. 22 പേരില്‍ 7 പേര്‍ കാബിനറ്റ് മന്ത്രിമാരും 2 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. 13 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

കൊടുക്കുന്നില്‍ സുരേഷും ശശി തരൂരും സഹമന്ത്രിമാരായാണ് സത്യപ്രതിജ്ഞ ചെയ്തത്. കൊടിക്കുന്നില്‍ തൊഴില്‍ സഹമന്ത്രിയും ശശി തരൂര്‍ മാനവവിഭവശേഷി വികസന സഹമന്ത്രിയുമാണ്.

ശശി തരൂരിനും കൊടിക്കുന്നില്‍ സുരേഷിനും പുറമെ താരിഖ് അന്‍വര്‍, സൂര്യ പ്രകാശ് റെഡ്ഡി, റാണി നാരാ, അധിര്‍ രഞ്ജന്‍ ചൗധരി, എ എച്ച് ഖാന്‍ ചൗധരി, സത്യനാരായണ, നിനോങ് എറിങ്, ദീപാ ദാസ് മുന്‍ഷി, പോരികാ ബല്‍റാം നായിക്, ഡോ കില്ലി കൃപാറാണി, ലല്‍ച്ചന്ദ് കട്ടാരിയ എന്നിവരാണ് സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കെ റഹ്മാന്‍ ഖാന്‍, അജയ് മാക്കന്‍, ദിന്‍ഷ പട്ടേല്‍, എം പല്ലം രാജു, അശ്വനി കുമാര്‍, ഗിരീഷ് റാവത്ത്, ചന്ദ്രേശ് കുമാരി കഠോജ് എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍. മനീഷ് തിവാരിയും ചിരഞ്ജീവിയുമാണ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍.

രാഷ്ട്രപതി ഭവനില്‍ രാവിലെ 11 30 ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, എ കെ ആന്റണി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാഹുല്‍ഗാന്ധി, പ്രതിപക്ഷത്തെ മറ്റ് നേതാക്കള്‍ എന്നിവരും പങ്കെടുത്തു.

മന്ത്രിമാരും വകുപ്പുകളും

ക്യാബിനറ്റ് മന്ത്രിമാര്‍:

 • റഹ്മാന്‍ ഖാന്‍- ന്യൂനപക്ഷ ക്ഷേമം
 • അജയ് മാക്കന്‍- നഗര ദാരിദ്ര്യ നിര്‍മാര്‍ജനം, ഭവനം
 • എം എം പല്ലം രാജു- മാനവവിഭവശേഷി വികസനം
 • അശ്വിനികുമാര്‍- നിയമം
 • ദിന്‍ഷാ പട്ടേല്‍- ഖനി
 • ഹരീഷ് റാവത്ത്- ജലവിഭവം
 • ചന്ദ്രേഷ് കുമാരി കേഠാജ്- സാംസ്‌കാരികം

സഹമന്ത്രിമാര്‍:

 • ശശി തരൂര്‍- മാനവവിഭവശേഷി വികസനം
 • കൊടിക്കുന്നില്‍ സുരേഷ്- തൊഴില്‍
 • താരിഖ് അന്‍വര്‍- കൃഷി
 • സൂര്യപ്രകാശ് റെഡ്ഡി- റെയില്‍വെ
 • റാണി നാരാ- ആദിവാസിക്ഷേമം
 • ആധിര്‍ രഞ്ജന്‍ ചൗധരി- റെയില്‍വെ
 • അബു ഹസീം ഖാന്‍ ചൗധരി- ആരോഗ്യം
 • സാര്‍വ് സത്യനാരായണ്‍- ഗതാഗതം
 • നിനോങ് ഇറിങ്- ന്യൂനപക്ഷക്ഷേമം
 • ദീപാ ദാസ് മുന്‍ഷി- നഗര വികസനം
 • പൊറിക ബല്‍റാം നായ്ക്- സാമൂഹിക ക്ഷേമം
 • ഡോ. ശ്രീമതി കൃപറാണി കില്ലി- ഐ ടി
 • ലാല്‍ചന്ദ് കടാരിയ- പ്രതിരോധം

വകുപ്പ് മാറിയ മന്ത്രിമാര്‍

 • വീരപ്പ മൊയ്‌ലി- പെട്രോളിയം
 • ജയ്പാല്‍ റെഡ്ഡി- ശാസ്ത്ര സാങ്കേതികം
 • കമല്‍നാഥ്- നഗരവികസനം, പാര്‍ലമെന്ററികാര്യം
 • വയലാര്‍രവി- പ്രവാസികാര്യം മാത്രം
 • കപില്‍ സിബല്‍- ഐടി
 • സി പി ജോഷി- ഗതാഗതം
 • കുമാരി ഷെല്‍ജ- സാമൂഹികക്ഷേമം
 • പവന്‍കുമാര്‍ ബന്‍സല്‍- റെയില്‍വെ
 • സല്‍മാന്‍ ഖുര്‍ഷിദ്- വിദേശകാര്യം
 • ജയറാം രമേഷ്- ഗ്രാമവികസനം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

 • മനീഷ് തിവാരി- വാര്‍ത്താവിതരണം
 • കെ. ചിരഞ്ജീവി- ടൂറിസം
 • ജ്യോതിരാദിത്യ സിന്ധ്യ- ഊര്‍ജ്ജം
 • കെ എച്ച് മുനിയപ്പ- ചെറുകിട ഇടത്തരം വ്യവസായം
 • ഭരത്സിംഗ് സോളങ്കി- ജലവിതരണം
 • സച്ചിന്‍ പൈലറ്റ്- കമ്പനികാര്യം
 • ജിതേന്ദ്ര സിംഗ്- യുവജനകാര്യം

സഹമന്ത്രിമാര്‍

 • ഇ അഹമ്മദ്- വിദേശകാര്യം മാത്രം
 • ഡി പുരന്ദേശ്വരി- വാണിജ്യം
 • ജിതിന്‍ പ്രസാദ്- പ്രതിരോധം
 • എസ് ജഗത് രക്ഷന്‍- പാരമ്പര്യേതര ഊര്‍ജ്ജം
 • ആര്‍ പി എന്‍ സിംഗ്- ആഭ്യന്തരം
 • കെ സി വേണുഗോപാല്‍- വ്യോമയാനം
 • രാജീവ് ശുക്ല- പാര്‍ലമെന്ററികാര്യം

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍