രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

October 29, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് 6-45ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി നാളെ വിശ്വമലയാള മഹോത്സവത്തിലടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷാവലയത്തിലാണ് നഗരം.

രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്റെ ആദ്യ കേരള സന്ദര്‍ശനമാണ്. ദില്ലിയിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മന്ത്രി കെ സി ജോസഫിനുമൊപ്പമാണ് പ്രണബ് എത്തുന്നത്. സ്വീകരണത്തിനു ശേഷം രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിരുന്നു നടക്കും. നിയമസഭയുടെ 125-ാം വാര്‍ഷികാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം, ലയോള കോളജിന്റെ സുവര്‍ണജൂബിലി ആഘോഷം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റു പരിപാടികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം