കാനഡയില്‍ ശക്തമായ ഭൂചലനം

October 29, 2012 രാഷ്ട്രാന്തരീയം

ഒട്ടാവ: കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത്  ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പടിഞ്ഞാറന്‍ തീരത്തുള്ള ക്യൂന്‍ ഷാര്‍ലറ്റ് ദ്വീപുകളില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂകമ്പത്തിനു പിന്നാലെയാണ് തീവ്രത കൂടിയ തുടര്‍ചലനം അനുഭവപ്പെട്ടത്.  ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ക്യൂന്‍ ഷാര്‍ലറ്റ് ദ്വീപിലെ വാന്‍കോവര്‍ മേഖലയില്‍ നിന്നു 8.2 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ചയുണ്ടായ കനത്ത ഭൂകമ്പത്തേത്തുടര്‍ന്ന് ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള ഹവായ് ദ്വീപസമൂഹത്തില്‍ ചെറിയതോതില്‍ സുനാമി ഉണ്ടായിരുന്നു. ഇപ്പോള്‍ സുനാമി മുന്നറിയിപ്പൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം