അഭയക്കേസ്: നാര്‍ക്കൊ പരിശോധന വേണ്ടെന്ന് സുപ്രീംകോടതി

October 30, 2012 ദേശീയം

ന്യൂഡല്‍ഹി: അഭയക്കേസിലെ സാക്ഷികളില്‍ നാര്‍ക്കോ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിലെ സാക്ഷി സിസ്റ്റര്‍ ഷെര്‍ളി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. സാക്ഷികളില്‍ നാര്‍കോ പരിശോധന വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് 2009ലാണ്. സിസ്റ്റര്‍ ഷെര്‍ളിക്കു പുറമെ അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരാണ് കേസിലെ സാക്ഷികള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം