‘ദി ലോസ്റ്റ് ചൈല്‍ഡ്’ പ്രദര്‍ശനത്തിനെത്തുന്നു

October 30, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെയും അദ്ദേഹത്തിന്റെ വിഗതകുമാരന്‍ എന്ന സിനിമയിലെ നായികയായ പി.കെ. റോസിയുടെയും ജീവിതാനുഭവങ്ങളെ അസ്പദമാക്കി തയാറാക്കിയ ‘ദി ലോസ്റ്റ് ചൈല്‍ഡ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു.

വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനത്തിന്റെ 84-ാം വാര്‍ഷികദിനമായ നവംബര്‍ 7ന് വൈകുന്നേരം 5മണിക്ക് ശാസ്തമംഗലം എന്‍.എസ്.എസ് കരയോഗം മന്ദിരത്തിലെ സി.പി. ഗോപാലപ്പണിക്കര്‍ മെമ്മോറിയല്‍ ഹാളില്‍  ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഡോക്യുമെന്ററിയുടെ ഡി.വി.ഡി പ്രകാശനം ചടങ്ങില്‍ അദ്ദേഹം നിര്‍വഹിക്കും.

കിരണ്‍ രവീന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് കിരണ്‍ രവീന്ദ്രനും സിനിമാ ചരിത്രകാരനായ കുന്നുകുഴി മണിയും ചേര്‍ന്നാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍