ജലവിതരണം മുടങ്ങും

October 31, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കുറവന്‍കോണത്ത്  പ്രധാന പൈപ്പ്‌ലൈനിലെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍  31 രാത്രി 10 മണി മുതല്‍ നവംബര്‍ 1 വൈകുന്നേരം 4 മണി വരെ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.  കവടിയാര്‍ സെക്ഷന്റെ കീഴില്‍ വരുന്ന കുമാരപുരം, കേശവദാസപുരം, ഉളളൂര്‍, മെഡിക്കല്‍ കോളേജ്, പട്ടം, ചാലക്കുഴി, മരപ്പാലം എന്നീ സ്ഥലങ്ങളിലും പാളയം സെക്ഷന്റെ പരിധിയില്‍ വരുന്ന ഗൗരീശപട്ടം, ബര്‍മ്മാ റോഡ്, പൂന്തി റോഡ്, അവിട്ടം റോഡ്, കോയിക്കല്‍ ലെയിന്‍, കണ്ണന്മൂല ഭാഗങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്‌ളിക് ഹെല്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍