രാഷ്ട്രപതി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു

October 31, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജ്ഭവനില്‍ രാവിലെ 10 ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.  സതേണ്‍ എയര്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ 150 വ്യോമസേനാംഗങ്ങള്‍ അടങ്ങുന്ന കണ്ടിജന്റാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.  എയര്‍ കമ്മഡോര്‍ ചന്ദ്രമൗലി രാഷ്ട്രപതിയെ പരേഡ് ഗ്രൗണ്ടില്‍ സ്വീകരിച്ചു.  സ്‌ക്വാഡ്‌റണ്‍ ലീഡര്‍ എസ്.ശരവണവേല്‍ ആയിരുന്നു ഗാര്‍ഡ് കമാന്‍ഡര്‍.  ഗവര്‍ണ്ണര്‍ എച്ച്.ആര്‍.ഭരദ്വാജ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം നല്‍കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം