അയ്യപ്പന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

October 26, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ഭൗതികദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വ്യാഴാഴ്ച്ച മരിച്ച കവിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് രാവിലെ നേമത്തുള്ള അയ്യപ്പന്റെ വീട്ടില്‍ കൊണ്ടുവന്നതിനു ശേഷം 12 മണിയോടെ വി.ജെ.ടി. ഹാളിലും തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ തൈക്കാട്ട് ശാന്തികവാടത്തില്‍ എത്തിച്ച ശേഷം നാലരയോടെ സംസ്‌കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍