ഭക്ഷ്യധാന്യ സബ്‌സിഡി ബാങ്ക് വഴി; ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി

October 31, 2012 ദേശീയം

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി ബാങ്കുകള്‍ വഴി നല്‍കുന്നതിനെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ്. കേന്ദ്രഭരണപ്രദേശങ്ങളിലാകും പുതിയ  സമ്പ്രദായം ആദ്യം നടപ്പിലാക്കുക. ഇതിന്റെ പ്രായോഗികത കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് കെ വി തോമസ് പറഞ്ഞു.

വിലനിയന്ത്രണപ്രകാരമാണ് ഇപ്പോള്‍ പൊതുവിതരണ ശൃംഖല വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന് നല്‍കുമ്പോള്‍ വിലനിയന്ത്രണം വരും. ഇതേസമയം സബ്‌സിഡി ബാങ്കുകള്‍ വഴി നല്‍കാന്‍ ഒരുങ്ങുന്ന കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തി. നിശ്ചിത സബ്‌സിഡി വരുമ്പോള്‍ ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്നാണ് ഇടതുപാര്‍ട്ടികള്‍ പറയുന്നത്.

എന്നാല്‍ പുതിയസംവിധാനം സംസ്ഥാന സര്‍ക്കാരുകളുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം