കൊച്ചി മെട്രോ: ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ചള്‍ നടത്തും

October 31, 2012 കേരളം

തിരുവനന്തപുരം: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സഹകരണം കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തില്‍ ഉറപ്പുവരുത്തുന്നതിനായി  വീണ്ടും ന്യൂഡല്‍ഹിയിലെത്തി  ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിനൊപ്പം വീണ്ടും ഡല്‍ഹിയിലെത്തും. ഇ ശ്രീധരനും ചര്‍ച്ചകളില്‍ പങ്കെടുക്കും.

മെട്രോ റെയില്‍ നിര്‍മ്മാണം ഡി.എം.ആര്‍.സി തന്നെ ഏറ്റെടുക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും  അതിനുവേണ്ടി രാഷ്ട്രിയ ഇടപെടല്‍ വേണമെങ്കില്‍ അതിനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിന്നുള്ള എട്ട് കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാനത്തുനിന്നുള്ള മുഴുവന്‍ എം.പിമാരുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം