റിയാദില്‍ ഗ്യാസ് ടാങ്കര്‍ അപകടം: 22 മരണം

November 1, 2012 രാഷ്ട്രാന്തരീയം

റിയാദ്: കിഴക്കന്‍ റിയാദിലെ റൗദയില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഖുറൈസ് റോഡില്‍ ഫ്‌ളൈഓവറിലെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ടുപേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരുക്കുണ്ട്. രാവിലെ സൗദി സമയം ഏഴു മണിക്കാണ് അപകടം നടന്നത്.

എല്‍പിജിയുമായി പോവുകയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് സമീപമുള്ള ബഹുനില കാറ്റര്‍പില്ലര്‍ ഷോറൂം നിലംപൊത്തി. സമീപത്തു കൂടി കടന്നുപോയതും നിര്‍ത്തിയിട്ടിരുന്നതുമായ ഒട്ടേറെ വാഹനങ്ങളെ തീ വിഴുങ്ങി. അഗ്നിശമനസേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം