നീലം ചുഴലിക്കാറ്റ്: 8 മരണം

November 1, 2012 ദേശീയം

ചെന്നൈ: ‘നീലം’ ചുഴലികൊടുങ്കാറ്റ് ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ എട്ടു പേര്‍ മരിച്ചു. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ മഴയില്‍ വ്യാപക കൃഷിനാശം ഉണ്ടായി. മഹാബലിപുരത്തിനും കല്‍പ്പാക്കത്തിനും ഇടയിലൂടെയാണു ‘നീലം’ ചുഴലിക്കൊടുങ്കാറ്റ്  ആഞ്ഞടിച്ചത്. ചെന്നൈയില്‍ 40 കിലോമീറ്ററോളം വേഗത്തില്‍ കാറ്റ് വീശിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയില്‍നിന്നെത്തിയ പ്രതിഭാ കാവേരിയെന്ന എണ്ണ കപ്പലിനു കൊടുങ്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട സംഭവത്തില്‍ ഡിജി ഷിപ്പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കപ്പല്‍ ജീവനക്കാരായ രണ്ടു മലയാളികളെ കാണാതായിട്ടുണ്ട്. തീരസംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ചെന്നൈ തുറമുഖത്തു ചരക്കു നീക്കം പുനരാരംഭിച്ചു. കനത്ത മഴയും കാറ്റും മൂലം തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന പന്ത്രണ്ട് കപ്പലുകള്‍ നടക്കടലിലേക്ക് മാറ്റിയിട്ടുണ്ട്.

ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നു മഹാബലിപുരത്ത് ഒട്ടേറെ മരങ്ങള്‍ കടപുഴകുകയും വീടുകള്‍ക്കു കേടുപാടു സംഭവിക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം