വിശ്വമലയാള മഹോത്സവം: പരിസ്ഥിതി സെമിനാര്‍ മാറ്റി

November 1, 2012 കേരളം

തിരുവനന്തപുരം: വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും സുഗതകുമാരിയെ മാറ്റി സ്പീക്കര്‍ ജി.കാര്‍ത്തികേയനെ നിശ്ചയിച്ചത് വിവാദമാതിനെത്തുടര്‍ന്ന് സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് സെമിനാര്‍ മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കര്‍ പിന്മാറിയതിന് പിന്നാലെ ഇടത് നേതാക്കളും സെമിനാറില്‍ നിന്ന് പിന്മാറിയിരുന്നു. വ്യാഴാഴ്ച രാവിലെ 10-ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് ‘നാളത്തെ കേരളം വികസന കാഴ്ചപ്പാട്’ എന്ന സെമിനാര്‍ തീരുമാനിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം