തെലുങ്കുദേശം പാര്‍ട്ടി നേതാവ് യെരന്‍ നായിഡു റോഡപകടത്തില്‍ മരിച്ചു

November 2, 2012 ദേശീയം

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യെരന്‍ നായിഡു(55) അന്തരിച്ചു. ശ്രീകാകുളത്തുണ്ടായ കാറപകടത്തിലാണ് മരണം. വിസാഗിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ടാങ്കര്‍ ലോറിയുമായി കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ നായിഡുവിനെ അടുത്തുള്ള രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നായിഡുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. നാലു തവണ എംപിയായിരുന്ന നായിഡു 1996 മുതല്‍ 1998വരെ കേന്ദ്രഗ്രാമവികസന മന്ത്രിയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്വദേശമായ ശ്രീകാകുളത്ത് നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം