സബ്‌സിഡിയില്ലാത്ത പാചകവാതകവില കൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു

November 2, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധനയാണ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചത്. എന്നാല്‍ വാണിജ്യാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന്റെ വില 1105.50 രൂപയായും 19 കിലോ സിലിണ്ടറിന്‍േറത് 1536.50 രൂപയായും ഉയരും.

14.2 കിലോ തൂക്കമുള്ള പാചകവാതകസിലിണ്ടറിന് 26.50 രൂപയാണ് കൂട്ടാന്‍ തീരുമാനിച്ചിരുന്നത്. ഇറക്കുമതിവിലയും രൂപ-ഡോളര്‍ വിനിമയനിരക്കും കണക്കാക്കി എല്ലാ മാസവും ആദ്യം എണ്ണക്കമ്പനികള്‍ വില പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായാണ്  പാചകവാതകവില വീണ്ടും കൂട്ടാനുള്ള തീരുമാനമെടുത്തത്.

അന്താരാഷ്ട്ര വിപണിയിലെ വിലയും അവര്‍ കണക്കിലെടുക്കും. സബ്‌സിഡിയോടെയുള്ള പാചകവാതക സിലിണ്ടറിന് 410.42 രൂപയാണ് ഇപ്പോഴത്തെ വില. ഓരോ സംസ്ഥാനത്തും ഈ വിലയില്‍ വ്യത്യാസമുണ്ടാവും.  സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില ഓരോ മാസവും എണ്ണക്കമ്പനികള്‍ പ്രഖ്യാപിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍