തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധം: ഗണേഷ്കുമാര്‍

November 2, 2012 കേരളം

തിരുവനന്തപുരം: സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധമാണെന്ന് മന്ത്രി ഗണേഷ്കുമാര് പറഞ്ഞു‍. സിനിമാ ടിക്കറ്റിനൊപ്പം പിരിക്കുന്ന സര്‍വീസ് ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്തുക, ഒറ്റ സ്ക്രീനുള്ള തിയറ്ററുകളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. പ്രേക്ഷകരുടെ സൗകര്യത്തിനായി ഇവര്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ പിരിക്കുന്ന രണ്ടു രൂപ സര്‍വീസ് ചാര്‍ജ് തന്നെ നിയമവിരുദ്ധമാണ്. സിനിമകള്‍ രക്ഷപെടുന്ന എല്ലാകാലത്തും എ ക്ളാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സമരം ചെയ്യാറുണ്ടെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം