ബാല്‍ താക്കറെയുടെ നില ഗുരുതരം

November 2, 2012 പ്രധാന വാര്‍ത്തകള്‍

മുംബൈ:  ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ നിലയെക്കുറിച്ച് കൂടൂതലൊന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മകനും ശിവസേനാ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

എം.എന്‍.എസ്. നേതാവ് രാജ് താക്കറെയും ഉദ്ധവിനൊപ്പം ആസ്പത്രിയിലുണ്ട്.  ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന താക്കറെയുടെ നില പിന്നീട് ഗുരുതരമാവുകയായിരുന്നു. ശിവസേനാ നേതാക്കളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍