കേരള പോലീസില്‍ തിരുവഞ്ചൂര്‍ പോലീസ് ഇല്ല: ആഭ്യന്തരമന്ത്രി

November 4, 2012 കേരളം

കോട്ടയം: കേരള പോലീസില്‍ തിരുവഞ്ചൂര്‍ പോലീസ് എന്നൊരു വിഭാഗം ഇല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ. സുധാകരന്റെ ആരോപണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുകയാണ് പോലീസിന്റെ കടമ. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന പോസ്റര്‍ ഭീഷണി തമാശയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം