ഒഡീഷയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി

November 4, 2012 ദേശീയം

ഭുവനേശ്വര്‍: ഒഡീഷയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലെത്തി തിരികെ ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന 537-ാം നമ്പര്‍ വിമാനവും ഭുവനേശ്വറില്‍ നിന്ന് കോല്‍ക്കത്തയിലെത്തി തിരികെ ഭുവനേശ്വറിലേക്ക് പോകുന്ന 770-ാം നമ്പര്‍ വിമാനവുമാണ് റദ്ദാക്കിയത്. തിങ്കളാഴ്ച മുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ സര്‍വീസ് റദ്ദാക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. വിനോദസഞ്ചാര സീസണിന് തൊട്ടുമുന്‍പ് വിമാനങ്ങള്‍ റദ്ദാക്കിയത് ട്രാവല്‍ ഏജന്റുമാരിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം