കൊച്ചി മെട്രോ: ഇ. ശ്രീധരന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

November 5, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: കൊച്ചി മെട്രോ പദ്ധതി പ്രദേശം ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഇന്ന് സന്ദര്‍ശിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന നോര്‍ത്ത് മേല്‍പ്പാലത്തിനു സമീപമെത്തി അദ്ദേഹം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം പ്രതികരിക്കാമെന്ന് പറഞ്ഞു.

ഡി.എം.ആര്‍.സിക്കു തന്നെയായിരിക്കും തിരുവനന്തപുരം, കോഴിക്കോട് മോണോറെയില്‍ പദ്ധതികളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം