ഗള്‍ഫ് മേഖലയിലേക്കുളള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും: കെ.സി. വേണുഗോപാല്‍

November 5, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ആലപ്പുഴ: ഗള്‍ഫ് മേഖലയിലേക്കുള്ള വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലവിലുള്ള 92 വിമാന സര്‍വീസുകള്‍ 119 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. നിര്‍ത്തലാക്കിയ തിരുവനന്തപുരം – റിയാദ് സര്‍വീസ് ഡിസംബര്‍ അഞ്ചുമുതല്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ കൊച്ചി വിമാനത്താവളത്തില്‍ കാലാവസ്ഥ വ്യതിയാനംമൂലം വിമാനമിറക്കാന്‍ സാധിക്കാത്തതു പരിഹരിക്കാന്‍ അപ്രോച്ച് റഡാര്‍ പ്രവര്‍ത്തനം ആരംഭിക്കും.

വിമാനത്തില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചുയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ ഉന്നതസംഘം കൊച്ചി സന്ദര്‍ശിക്കുമെന്നും അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം