ശിവസേന ഓഫീസില്‍ വിദേശികള്‍ക്കു വിലക്ക്‌

October 27, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ശിവസേനയുടെ ഹെഡ്‌്‌ക്വാര്‍ട്ടേഴ്‌സില്‍ ഇനിമുതല്‍ വിദേശികളെ സ്വാഗതം ചെയ്യില്ലെന്ന്‌ സേനാഭവന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണു സന്ദര്‍ശകര്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ശിവസേനയുടെ ഓഫീസും ആക്രമണ ലക്ഷ്യമായിരുന്നുവെന്നു അമേരിക്കയിലെ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നിരവധിപ്പേര്‍ പാര്‍ട്ടിയെക്കുറിച്ച്‌ പഠിക്കാനും നേതാവ്‌ ബാല്‍ താക്കറെയുമായി സംസാരിക്കാനും ഹെഡ്‌ ഓഫീസില്‍ എത്താറുണ്‌ട്‌. എന്നാല്‍, ഇനിമുതല്‍ ഇതനു വദിക്കില്ലെന്ന്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം