കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണം: പന്ന്യന്‍ രവീന്ദ്രന്‍

November 6, 2012 കേരളം

തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സമരത്തിനൊരുങ്ങുന്നു. കോവളം കൊട്ടാരം സംബന്ധിച്ച് സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. സര്‍ക്കാരും ഹോട്ടല്‍ ഉടമയും തമ്മിലുള്ള കളികള്‍ക്ക് സിപിഐ കൂട്ടുനില്‍ക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ വരുന്ന ഒമ്പതിന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഇന്ന് ചേര്‍ന്ന സിപിഐ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

കൊട്ടാരത്തിന്റെയും അനുബന്ധ പ്രദേശങ്ങളുടേയും ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ അനുബന്ധ പ്രദേശം ഹോട്ടല്‍ ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ നിലപാടിനെ പിന്തുണക്കാന്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റും
തീരുമാനിച്ചിരുന്നു. അതേസമയം ഇതിനെതിരെ പ്രതിഷേധവുമായി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം