കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്കെതിരെ അന്വേഷണം

November 6, 2012 കേരളം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏറനാട് നോളഡ്ജ് സിറ്റി എന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് അഫിലിയേഷന്‍ നല്‍കിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്.

2013 മാര്‍ച്ച് ആറിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ഡിവൈഎസ്പിയോട് കോടതി ആവശ്യപ്പെട്ടു. കെ കെ ബാലചന്ദ്രന്‍ നായരാണ് ഹര്‍ജി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം