മന്‍മോഹന്‍ സിങ് ഒബാമയെ അഭിനന്ദിച്ചു

November 7, 2012 ദേശീയം

ന്യൂഡല്‍ഹി:  തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അഭിനന്ദിച്ചു.

അമേരിക്കന്‍ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നാലു വര്‍ഷം കൂടി ഒബാമയ്ക്കു ലഭിച്ചിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഒബാമയെ അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം