ഓട്ടോ ടാക്സി തൊഴിലാളികള്‍ 15 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

November 8, 2012 കേരളം

തിരുവനന്തപുരം: ഓട്ടോ-ടാക്സി  തൊഴിലാളികള്‍ നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു.   നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടും ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാത്തതാണ് സമരത്തിന് കാരണമായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം