ഇന്ത്യ ഒറ്റപ്പെട്ട ഭൂഖണ്‌ഡമായിരുന്നില്ലെന്നതിനു തെളിവുമായി ശാസ്‌ത്രജ്ഞര്‍

October 27, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്‌ടണ്‍: അഞ്ചുകോടി വര്‍ഷം മുമ്പ്‌ഇന്ത്യ ഏഷ്യന്‍ വന്‍കരയോടു ചേരാതെ ഒറ്റപ്പെട്ട ഉപഭൂഖണ്‌ഡമായി നിന്നുവെന്ന മുന്‍വാദം ശാസ്‌ത്രലോകം തിരുത്തുന്നു. ഗുജറാത്തിലെ ഒരു ലിഗ്‌നൈറ്റ്‌ഖനിയില്‍ നിന്നു ലഭിച്ച പുതിയ തെളിവുകളാണ്‌ മുന്‍വാദം തിരുത്താന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്‌. ജര്‍മന്‍, ഇന്ത്യന്‍, അമേരിക്കന്‍ ശാസ്‌ത്രജ്‌ഞരുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായി വസ്‌താന്‍ ഖനിയില്‍ നിന്നു കണ്ടെടുത്ത കീടങ്ങളുടെ ഫോസിലുകളാണ്‌ പുതിയ നിഗമനത്തിനു വഴികാട്ടിയത്‌്‌. സൂറത്തില്‍ നിന്നു മുപ്പതു കിലോമീറ്റര്‍ അകലെയുള്ള കാംബെ തടത്തില്‍പ്പെട്ടതാണ്‌ വസ്‌താന്‍ ഖനി. ഖനിയില്‍ പണിയെടുക്കുമ്പോള്‍ തൊഴിലാളികള്‍ അസ്വഭാവികമായി കണ്ടെത്തിയ ഫോസിലുകളെ പിന്തുടര്‍ന്ന്‌ നടത്തിയ ഗവേഷണമാണ്‌ നിഗമനങ്ങളില്‍ മാറ്റംവരുത്താന്‍ ഇടയാക്കിയത്‌്‌.
തേനീച്ച, ചിതല്‍, എട്ടുകാലി, മറ്റ്‌്‌്‌ ഈച്ചകള്‍ എന്നിവയുടെ ഫോസിലുകളാണ്‌്‌്‌ ലഭിച്ചത്‌്‌. പതിനഞ്ചുകോടി വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്‌ഡം ആഫ്രിക്കന്‍ വന്‍കരയില്‍ നിന്നു വേര്‍പെട്ട്‌്‌ ദക്ഷിണേഷ്യ ലക്ഷ്യമായി നീങ്ങിയെന്നും പിന്നീട്‌ ഇടിച്ചുകയറിയെന്നുമാണ്‌ നിഗമനം.
അതിശക്‌തമായ ഇടിയെത്തുടര്‍ന്നാണ്‌ ഹിമാലയ പര്‍വ്വതനിരകള്‍ രൂപപ്പെട്ടതെന്നും വാദമുണ്ട്‌. ആഫ്രിക്കയില്‍ നിന്നു വേര്‍പെട്ടശേഷം അഞ്ചുകോടി വര്‍ഷം മുമ്പുവരെ ഇന്ത്യന്‍ ഉപഭൂഖണ്‌്‌ഡം ഏഷ്യയില്‍ ചേരാതെ ഒറ്റപ്പെട്ടു നിന്നുവെന്നായിരുന്നു വാദം. എന്നാല്‍ ഒറ്റപ്പെട്ടു നിന്നില്ലെന്നും സാവധാനം ഏഷ്യന്‍ വന്‍കരയിലേക്ക്‌ ഇടിച്ചുകയറിയെന്നുമാണ്‌ പുതിയ നിഗമനം.
ഇപ്പോള്‍ ലഭിച്ച ഫോസിലുകള്‍ക്ക്‌ ഏഷ്യന്‍ ഭാഗങ്ങളില്‍ നിന്നു ലഭിച്ച ഫോസിലുകളുമായിട്ടല്ല കൂടുതലും സാമ്യമെന്നത്‌്‌ അതീവ ശ്രദ്ധേയമായി. യൂറോപ്പ്‌്‌, ഓസ്‌ട്രേലിയ, ന്യൂഗിനി, അമേരിക്കയുടെ ഉഷ്‌ണമേഖലാ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പുരാതന ജീവികളുമായി അടുത്ത ബന്ധമുള്ളതായിരുന്നു അന്നത്തെ ഇന്ത്യന്‍ ജീവികളും. ഇന്ത്യക്കും ഏഷ്യക്കും ഇടയില്‍ ചെറുദ്വീപുകളുണ്ടായിരുന്നുവെന്നും ഈ ദ്വീപുകളിലൂടെ ജീവികള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുവെന്നും കരുതുന്നു. ഏഷ്യന്‍ വന്‍കരയിലെ ജീവികളുമായി പുതിയ ബന്ധത്തിന്‌്‌ ഇതു കാരണമായി.
ഉപഭൂഖണ്‌ഡത്തിന്റെ ഉത്‌പത്തി ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന സുപ്രധാന തെളിവുകളാണ്‌ ലഭിച്ചിരിക്കുന്നതെന്ന്‌ ബോണ്‍ സര്‍വകലാശാലയിലെ ജീവിവര്‍ഗ ഗവേഷകനായ ജെസ്‌്‌്‌ റസ്റ്റ്‌ അമേരിക്കന്‍ ദേശീയ സയന്‍സ്‌്‌്‌ അക്കാദമിയുടെ പ്രസിദ്ധീകരണത്തിലൂടെ പറയുന്നു. ഇന്നത്തെ രൂപത്തിലുള്ള ജൈവസംവിധാനം രൂപപ്പെടുന്നതിനു മുമ്പു ഭൂമിയില്‍ പുഷ്‌പിക്കുന്ന ചെറിയ സസ്യങ്ങളായിരുന്നു കൂടുതലും. പിന്നീടാണ്‌ മരങ്ങളും മറ്റു ചെടികളും രൂപപ്പെട്ടതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍