ബസ് ചാര്‍ജ് വര്‍ദ്ധന: പ്രതിഷേധം രൂക്ഷമാകുന്നു

November 8, 2012 കേരളം

ആലപ്പുഴ: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ ഡിഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

എസ്എഫ്‌ഐ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചിലുംസംഘര്‍ഷമുണ്ടായി.. ഇവിടെ എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ സമരം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം