പാക് ടീമിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും: സുശീല്‍ കുമാര്‍ ഷിന്‍ഡെ

November 8, 2012 കായികം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നുള്ള ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന പാക്കിസ്ഥാന്‍ ടീമിന് കനത്ത സുരക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.  ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സ്പോര്‍ട്സുമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏത് രാജ്യത്തു നിന്നും ക്രിക്കറ്റ് താരങ്ങള്‍ വന്നാലും ഇന്ത്യ കനത്ത സുരക്ഷ നല്‍കാറുണ്ട്,  സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം