കറാച്ചിയില്‍ ആക്രമണങ്ങളില്‍ 13 മരണം

November 9, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ വ്യാഴാഴ്ചയുണ്ടായ വിവിധ ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
ഇവരില്‍ ഒരു പൊലീസുകാരനും സ്ത്രീയും ഉള്‍പ്പെടുന്നു.

കീമാരി, സുര്‍ജാനി, ഒറാംഗി മേഖലകളില്‍ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ ആറു നാലു പേര്‍ കൊല്ലപ്പെട്ടു. സിക്കന്തരാബാദിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസ് വാഹനത്തിനു നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മലിര്‍ മേമന്‍ മേഖലയില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ലാന്ധി മേഖലയിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സൊഹ്‌റാബ് ഗോത്സിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടാ ആക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം