ശബരിമലയിലെ അന്നദാനത്തിന് കൂടുതല്‍ സംഘടനകളെ പങ്കെടുപ്പിക്കാമെന്ന് ഹൈക്കോടതി

November 9, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: തീര്‍ത്ഥാടനകാലത്ത് സന്നിധാനത്തും പമ്പയിലും അയ്യപ്പന്മാര്‍ക്കായി 24 മണിക്കൂറും അന്നദാനം നടത്തുന്നതിന് സന്നദ്ധത അറിയിക്കുന്ന കൂടുതല്‍ സംഘടനകളെ പങ്കെടുപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്ത് അഖിലഭാരത അയ്യപ്പസേവാസംഘത്തെയും, അയ്യപ്പ സേവാ സമാജത്തെയും പമ്പയില്‍ വിനായക ട്രസ്റ്റിനെയും അന്നദാനത്തിനുള്ള ചുമതല ഏല്‍പ്പിക്കാമെന്ന് മുന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ സ്വാതന്ത്യമുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍