സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

November 9, 2012 കായികം

കൊല്‍ക്കത്ത: ഇന്ത്യയും യമനും തമ്മില്‍ നവംബര്‍ 14ന് ഗുവാഹത്തിയില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു. കളിക്കാരുടെ ടിക്കറ്റ് റദ്ദാക്കിയതായി അറിയിച്ചുകൊണ്ട് യമന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഇ-മെയില്‍ സന്ദേശമയക്കുകയായിരുന്നു.

ഗള്‍ഫ് എയര്‍ലൈന്‍സിലാണ് യമന്‍ ടീം എത്തേണ്ടിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം