ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വിതരണം 12ന്

November 9, 2012 കേരളം

തിരുവനന്തപുരം: പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ നവംബര്‍ 12ന് വിതരണം ചെയ്യും.  രാവിലെ 9 ന് കനകക്കുന്നില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുകയും ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകളുടെ വിതരണം നിര്‍വ്വഹിക്കുകയും ചെയ്യും.

പട്ടികജാതി പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.  അഡ്വ.കെ.ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തും.  എം.എല്‍.എ.മാരായ വി.ശശി, അഡ്വ..ബി.സത്യന്‍, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേനന്ദ്രന്‍, കൗണ്‍സിലര്‍ ലീലാമ്മ ഐസക് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.  പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ എം.ദേവരാജന്‍ നന്ദിയും പറയും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം