ഇന്നും നാളെയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും: ഡി.എം.ഒ.

November 9, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്നും നാളെയും (നവംബര്‍ 10,11)  ജില്ലയിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.പീതാംബരന്‍ അറിയിച്ചു.  രണ്ടാം ശനിയാഴ്ചയായ ഇന്ന് കോര്‍പ്പറേഷനില്‍ ഉള്‍പ്പെടാത്ത ഭാഗങ്ങളിലും നാളെ കോര്‍പ്പറേഷന്‍ മേഖലയിലും സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സേവകര്‍ എന്നിവരുടെ നേത്യത്വത്തില്‍ കൊതുകിന്റെ ഉറവിടനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും.  പൊതുജനങ്ങള്‍ ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് ഡി.എം.ഒ. അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍