സര്‍ക്കാര്‍ നഴ്‌സുമാരുടെ യൂണിഫോം ചുരിദാറാവും

November 10, 2012 കേരളം

പാലക്കാട്: സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ യൂണിഫോം ചുരിദാറും ഓവര്‍ക്കോട്ടുമാക്കുന്നു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറാണ് പാലക്കാട് ഒരു ചടങ്ങിനിടെ ഇക്കാര്യം അറിയിച്ചത്.  നിലവില്‍ സാരിയാണ് നഴ്‌സുമാരുടെ യൂണിഫോം. പഴയ രീതി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് യൂണിഫോം മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം