പെട്രോള്‍ വില കുറയാന്‍ സാധ്യത

November 10, 2012 ദേശീയം

ന്യൂഡല്‍ഹി: ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്ന സാഹചര്യ ത്തില്‍ ഏതാനും ദിവസത്തിനുള്ളില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയോളം കുറവു വരുത്തുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും രൂപയുടെ മൂല്യവും കണക്കാക്കി ഒരു രൂപയോളം കുറവ് വരുത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്. ബ്യൂട്ടോള വ്യക്തമാക്കി. ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം