സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 മരണം

November 10, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

അങ്കാറ: തുര്‍ക്കിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 പേര്‍ മരിച്ചു. സിര്‍ത്ത് പ്രവിശ്യയിലെ പെര്‍വാറി ജില്ലയിലാണ് അപകടമുണ്ടായത്. കുര്‍ദിഷ് വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന തുര്‍ക്കിയുടെ സൈനിക ഹെലികോപ്ടറാണ് തകര്‍ന്നത്. കനത്ത മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്. മരിച്ചവരില്‍ 13 പേര്‍ സൈനികരാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍