ഗാന്ധിജിയുടെ ചെറുമകന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയം

November 11, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അമേരിക്കയിലെ സ്‌റ്റേറ്റ് അസംബ്ലിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 72കാരനായ ശാന്തി ഗാന്ധിയാണ് നവംബര്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കന്‍സാസിലെ 52ാമത് അസംബ്ലി തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പ്പിച്ചത്.
അദ്ദേഹത്തിന് 6413 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളി എന്‍സ്ലേക്ക് 5387 വോട്ടുകളാണ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കാന്തിലാലിന്റെയും സരസ്വതി ഗാന്ധിയുടെയും മകനാണ് ശാന്തി ഗാന്ധി. കന്‍സാസിലെ ടൊപേക നഗരത്തില്‍ ഡോക്ടറായിരുന്നു ശാന്തി ഗാന്ധി. 2010ല്‍ അദ്ദേഹം ആതുര ശുശ്രൂഷാ രംഗത്തു നിന്നും വിരമിച്ചു. 1697ല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായണ് ശാന്തി ഗാന്ധി അമേരിക്കയില്‍ എത്തുന്നത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം