ഒന്‍പതാം വാര്‍ഡ്: നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി

November 11, 2012 കേരളം

തിരുവനന്തപുരം: ജനറല്‍ ആസ്പത്രിയിലെ ഒന്‍പതാം വാര്‍ഡിലെ പ്രശ്നപരിഹാരത്തിനായി നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൃതദേഹങ്ങള്‍ രോഗികള്‍ക്കൊപ്പം കിടത്തിയെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിരീക്ഷണ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കും. ജീവനക്കാരുടെ പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ജനറല്‍ ആശുപത്രിയുടെ 9-ാം വാര്‍ഡ് സന്ദര്‍ശിച്ചപ്പോള്‍

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം