എം.പി ഗോവിന്ദന്‍ നായര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

November 12, 2012 കേരളം

തിരുവനന്തപുരം: മുന്‍ മന്ത്രി എം.പി ഗോവിന്ദന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  പുതിയ അംഗമായി വി. സുഭാഷും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വംബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

1962 ല്‍ ആരോഗ്യമന്ത്രിയായിരുന്ന ഗോവിന്ദന്‍ നായര്‍ കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ്. മാവേലിക്കരയിലെ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റാണ് വി. സുഭാഷ്.
പൊതുവിഭാഗത്തിന്റെ പ്രതിനിധികളായാണ് ഇരുവരും ദേവസ്വംബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം