സ്‌കൂളില്‍ വാതക ചോര്‍ച്ച; 40 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

November 14, 2012 കേരളം

കൊച്ചി: കളമശ്ശേരി സ്‌കൂളില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 40 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കളമശ്ശേരി സെന്റ് പോള്‍സ് സ്‌കൂളിലാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. 15 വിദ്യാര്‍ത്ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂളിലെ ശാസ്ത്ര പ്രദര്‍ശനത്തിനിടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. പരീക്ഷണത്തിനിടെ ഒരു കുട്ടിയുടെ കൈയ്യില്‍ നിന്നും വാതക കുപ്പി താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് ഇത് ചെറിയ തോതില്‍ തീപിടുത്തത്തിനും ഇടയാക്കി. ഇതാണ് വാതകം പടരാനും ശാസ്ത്ര പ്രദര്‍ശനത്തിനെത്തിയ കുട്ടികള്‍ വാതകം ശ്വസിക്കാനും ഇടയാക്കിയത്.വിദ്യാര്‍ത്ഥികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം