തൃശൂരില്‍ ബിജെപിക്ക്‌ വന്‍ മുന്നേറ്റം

October 27, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക്‌ വന്‍ മുന്നേറ്റം. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിക്ക്‌ രണ്ട്‌ സീറ്റ്‌ നേടി. ഇരിങ്ങാലക്കുട നഗരസഭയില്‍ ബിജെപിയിലെ സന്തോഷ്‌ സോമന്‍ വിജയിച്ചു. എല്‍ഡിഎഫിന്‌ ഇവിടെ കെട്ടിവച്ച തുക നഷ്ടപ്പെട്ടു. കൊടുങ്ങല്ലൂര്‍ നഗരസഭ 6 , കുന്നംകുളം നഗരസഭ 5, ഇരിങ്ങാലക്കുട നഗരസഭ 2, ഗുരുവായൂര്‍ നഗരസഭ 1 എന്നിങ്ങനെയാണ്‌ സീറ്റ്‌ നില.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം