ലോഡ് ഷെഡിങ് തുടരേണ്ടിവരും: ആര്യാടന്‍ മുഹമ്മദ്

November 14, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വരും മാസങ്ങളിലും ലോഡ് ഷെഡിങ് തുടരേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം നിലവിലുണ്ടെങ്കിലും ഉപഭോഗം ഗണ്യമായി കൂടിയതിനാലാണ് ലോഡ് ഷെഡിങ് നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കാരണം.  തുലാവര്‍ഷം വേണ്ടരീതിയില്‍ ലഭിക്കാത്തതും  ഉത്പാദനം കുറഞ്ഞതുമാണ് ലോഡ് ഷെഡിങ് തുടരേണ്ട അവസ്ഥയുണ്ടാക്കിയത്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് ബോര്‍ഡെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്‍വര്‍ട്ടറുകളുടെയും ഇന്‍ഡക്ഷന്‍ കുക്കറുകളുടെയും വ്യാപകമായ ഉപയോഗമാണ് വൈദ്യുതി നിയന്ത്രണത്തിന്റെ ഫലം കാര്യമായി ലഭിക്കാതിരുന്നതിന്റെ കാരണമായി വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നത്.

പ്രതിദിനം 55 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് ഇത് 57 ദശലക്ഷമായിരുന്നു. 1500 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളംമാത്രമേ നിലവില്‍ അണക്കെട്ടുകളിലുള്ളൂ. നവംബര്‍ വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതിനാണ് റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം