തരൂരിനെതിരെയുള്ള വിചാരണ തുടരും

November 14, 2012 ദേശീയം,പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ തരൂരിനെതിരേ വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

അതിനിടെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന്  ശശി തരൂര്‍ പറഞ്ഞു. താന്‍ ഒരിക്കലും ദേശീയ ഗാനത്തെ അപമാനിച്ചിട്ടില്ല. കേസിന് ഒരു അര്‍ഥവുമില്ലെന്നും ഭാവികാര്യങ്ങള്‍ അഭിഭാഷകനുമായി ആലോചിച്ച് ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.  2008 ല്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് കേസിന്ആസ്പദമായ സംഭവം നടന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം