ഓംഗ് സാന്‍ സ്യൂകി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു

November 14, 2012 ദേശീയം

ന്യൂഡല്‍ഹി: മ്യാന്‍മര്‍ വിമോചന നായികയും പ്രതിപക്ഷ നേതാവുമായ ഓംഗ് സാന്‍ സ്യൂകി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു.  മ്യാന്‍മറില്‍ ജനാധിപത്യം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇന്ത്യയുടെ പിന്തുണ കൂടിക്കാഴ്ചയില്‍ സ്യൂകി അഭ്യര്‍ഥിച്ചു.  വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായും സ്യൂകി കൂടിക്കാഴ്ച നടത്തി.

രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലും ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമാധിസ്ഥലമായ ശാന്തിവനത്തിലും സ്യൂകി സ്മരണാഞ്ജലി അര്‍പ്പിച്ചു. വൈകുന്നേരം ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തും. കോണ്‍ഗ്രസ് പ്രസിഡന്‍റ്  സോണിയാ ഗാന്ധി 10 ജന്‍പഥില്‍ നല്‍കുന്ന വിരുന്നിലും പങ്കെടുക്കും. ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി, ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന സ്യൂകി ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ഇന്‍ഫോസിസ് കാമ്പസുംസന്ദര്‍ശിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം