ഇ-മെയില്‍ കേസ്: ഡോ. ദസ്തഗീറിനെ റിമാന്‍ഡ് ചെയ്തു

November 16, 2012 കേരളം

തിരുവനന്തപുരം: ഇ-മെയില്‍ കേസിലെ രണ്ടാം പ്രതിയും ഹോമിയോ ഡിഎംഒയുമായ ഡോ. ദസ്തഗീറിനെ 23 വരെ കോടതി റിമാന്‍ഡ് ചെയ്തു. ദസ്തഗീര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. വ്യാഴാഴ്ചയാണ് ദസ്തഗീര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. രണ്ടു തവണ ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി 16നു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു കീഴടങ്ങല്‍. ഇ-മെയില്‍ കേസിലെ മുഖ്യപ്രതിയായ ബിജു സലിമിനു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തുവെന്നതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം